ഒമാനില്‍ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് 4 മരണം; മറ്റൊരു അപകടത്തില്‍ ഇന്ത്യക്കാരി വെന്തുമരിച്ചു

 


മസ്‌ക്കറ്റ്: (www.kvartha.com 28/01/2015) ഒമാനില്‍ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അല്‍ അമീറ ഖുര്‍ രിയത്ത് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

ആംബുലന്‍സിന്റെ െ്രെഡവറും പുരുഷ നഴ്‌സും സഹായിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.
റോഡിന് കുറുകെ ചാടിയ മൃഗത്തെ ഇടിക്കാതെ ആംബുലന്‍സ് വെട്ടിച്ചുമാറ്റിയതാണ് അപകട കാരണമായത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഫിലിപ്പീനോ നഴ്‌സ് ആശുപത്രിയില്‍ ജോലിക്ക് കയറിയത്.

അതേസമയം റാസ് അല്‍ ഹാദ്ദിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ ഇന്ത്യക്കാരി വെന്തുമരിച്ചു. കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഖദീജ എന്ന സ്ത്രീയാണ് മരിച്ചത്.

ഒമാനില്‍ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് 4 മരണം; മറ്റൊരു അപകടത്തില്‍ ഇന്ത്യക്കാരി വെന്തുമരിച്ചുഇവരുടെ മകന്‍ ഷിഹാബ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷിഹാബാണ് കാര്‍ ഓടിച്ചിരുന്നത്. പുഷ്പയെന്ന മറ്റൊരു സ്ത്രീയും കാറിലുണ്ടായിരുന്നു. ഇവരുടേയും സ്ഥിതി അതീവ ഗുരുതരമാണ്.

SUMMARY: Muscat: A Filipino male nurse along with the medical orderly and the driver of the ambulance, both Omani nationals, were killed on the spot when their ambulance crashed into a truck on Al Amerat-Quriyat road on Wednesday afternoon, while the patient died later.

Keywords: Oman, Muscat, Accident, Ambulance, Hit, Truck,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia