Expat Died | ഒമാനില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം

 


മസ്ഖത്: (KVARTHA) കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി ഒമാനില്‍ മരിച്ചു. ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന്റെ മകന്‍ സതീഷ് (48) ആണ് മരിച്ചത്. ബര്‍ക്കകടുത്ത് റുസ്താഖില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്.

കെട്ടിട നിര്‍മാണ കംപനിയില്‍ ഫോര്‍മാനായിരുന്നു. മൃതദേഹം ഖുറം ആര്‍ ഒ പി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്.

Expat Died | ഒമാനില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം



Keywords: News, World, World-News, Gulf, Gulf-News, Accident-News, Oman News, Alappuzha Native, Died, Accident, Fall, Top, Building, Expat, Accidental Death, Oman: Alappuzha Native died after falling from the top of the building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia