Accidental Death | ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
Sep 24, 2022, 15:51 IST
മസ്ഖത്: (www.kvartha.com) വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. ഇബ്രിയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഒമാനില്‍ മെഡികല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തു വരികയായിരുന്നു.
ഒരാഴ്ച മുമ്പാണ് സാബിതിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - മുബീന. പിതാവ് - കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് - ഫാത്വിമ മല്ലക്കടവത്ത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.