ഒമാനില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,614 ആയി
Apr 22, 2020, 16:16 IST
മസ്‌കത്ത്: (www.kvartha.com 22.04.2020) ഒമാനില്‍ ബുധനാഴ്ച 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,614 ആയി. ഇതില്‍ 238 പേരാണ് രോഗമുക്തി നേടിയത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 71 പേരും വിദേശികളാണ്.
പുതുതായി വൈറസ് ബാധിതരായവരില്‍ 74 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 1,238 ആയി. 156 പേരാണ് രോഗമുക്തരായത്. ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളിയടക്കം എട്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച എട്ടുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.