Guinness Record | വെള്ളത്തിന് മുകളിലൂടെ യാത്ര; ഗിന്നസ് റെക്കോർഡ് കുറിച്ച് ഒമാനിലെ സിപ്‌ലൈൻ പദ്ധതി സാഹസിക വിനോദ സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്നു; വീഡിയോ കാണാം

 


മസ്ഖത്: (www.kvartha.com) പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് ഒമാനിൽ ഉദ്ഘാടനം ചെയ്ത സിപ്‌ലൈൻ പദ്ധതി സാഹസിക വിനോദ സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്നു. വെള്ളത്തിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈൻ, ഇരട്ട സിപ്‌ലൈൻ എന്നീ സവിശേഷതകളോടെയാണ് മു​സ​ന്ദം ഗവർണറേറ്റി​ൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. 1,800 മീറ്ററിലധികമാണ് ഇതിന്റെ നീളം.
           
Guinness Record | വെള്ളത്തിന് മുകളിലൂടെ യാത്ര; ഗിന്നസ് റെക്കോർഡ് കുറിച്ച് ഒമാനിലെ സിപ്‌ലൈൻ പദ്ധതി സാഹസിക വിനോദ സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്നു; വീഡിയോ കാണാം

മുസന്ദത്തിലെ ഒമാൻ അഡ്വഞ്ചേഴ്‌സ് സെന്ററിലാണ് സിപ്‌ലൈൻ സ്ഥിതിചെയ്യുന്നത്. സിപ്‌ലൈനിന് പുറമേ നിരവധി സാഹസിക വിനോദ പരിപാടികൾ വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ നിരവധി സമുദ്ര, പർവത സാഹസിക പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നു. ഒമാൻ അഡ്വഞ്ചേഴ്‌സ് സെന്റർ ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ സന്ദർശകർക്കായി തുറക്കും.

അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾക്കും അ​നു​സൃ​ത​മാ​യി നൂ​ത​ന ബ്രേ​ക്കി​ങ്​ സിസ്റ്റം, റൈ​ഡ​ർ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ, സു​ര​ക്ഷ ജാ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ഇ​വി​​ടെ ഒരു​ക്കി​യി​ട്ടു​ണ്ട്. ഇവിടേക്കുള്ള റോഡിൻറെ നിർമാണവും പൂർത്തിയായിട്ടുണ്ട്. സിപ്‌ലൈനിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുവർക്ക് omanadventures(dot)com എന്ന അഡ്വഞ്ചർ സെന്റർ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങിൽ പൈതൃക, ടൂറിസം മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ, മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Keywords: Guinness Records, Oman, Zipline, Musandam News, UAE News, Oman's dual zipline registered in Guinness Book of Records.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia