5 നൂറ്റാണ്ടിനിടെ ലോകത്ത് വീണ്ടും ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്; 'ജീവനോടെയിരുന്നത് വെറും 7 മണിക്കൂര്‍ മാത്രം'
Mar 23, 2022, 16:23 IST
യെമന്‍: (www.kvartha.com 23.03.2022) യെമനിലെ ഒരു ആശുപത്രിയില്‍ ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയും ചെയ്തുവെന്നാണ് റിപോര്‍ട്.
ഒരു ഐ സോകറ്റും ഒറ്റ ഒപ്റ്റകല് നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവച്ച് യെമനി മാധ്യമപ്രവര്ത്തകന് കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപോര്‍ട് ചെയ്തു.
അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപോര്‍ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.