കുട്ടനാട് സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

 


ദുബൈ: (www.kvartha.com 24.04.2020) കുട്ടനാട് സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുട്ടനാട് രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര നെല്ലുവേലി ഇടച്ചന്‍ പറമ്പ് എന്‍ സി തോമസ് മറിയമ്മ തോമസ് ദമ്പതികളുടെ മകന്‍ ജേക്കബ് തോമസ്(ചാച്ചപ്പന്‍-49) ആണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. 20വര്‍ഷമായി വിദേശത്തു കഴിയുന്ന ഇദ്ദേഹം ദുബൈയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ: ബെറ്റ് സി.

കുട്ടനാട് സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ശവസംസ്‌ക്കാരം കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം ദുബൈയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords:  One more malayali died in Dubai due to covid, Dubai, News, Health, Health & Fitness, Dead, Hospital, Treatment, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia