ദുബൈ റെസിഡെന്റ് വിസ ഉള്ളവർക്ക് മാത്രമേ ദുബൈ എയർപോർടിൽ ഇറങ്ങാനാകൂ: എയർ ഇന്ത്യ എക്‌സ്പ്രസ്

 


ദുബൈ: (www.kvartha.com 08.08.2021) ദുബൈ റെസിഡെന്റ് വിസയും ജിഡി ആർ എഫ് എ അംഗീകാരവും ഉള്ളവർക്ക് മാത്രമേ ദുബൈ എയർപോർടിൽ ലാൻഡ് ചെയ്യാനാകൂ എന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്. മറ്റ് എമിരേറ്റ്സ് റെസിഡെന്റ് വിസ ഉള്ളവർക്ക് ദുബൈ എയർപോർടിൽ ഇറങ്ങാൻ അനുവാദമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് എയർ ലൈൻ ഇക്കാര്യം അറിയിച്ചത്. 

ദുബൈ റെസിഡെന്റ് വിസ ഉള്ളവർക്ക് മാത്രമേ ദുബൈ എയർപോർടിൽ ഇറങ്ങാനാകൂ: എയർ ഇന്ത്യ എക്‌സ്പ്രസ്

അതേസമയം ഐ സി എ യുടെ അംഗീകാരം ലഭിച്ച റെസിഡെന്റ് വിസ കൈവശമുള്ളവർക്ക് മാത്രമേ ശാർജ, അബുദബി, റാസ്അൽഖൈമ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാനാകൂ. ഫെഡെറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപിന്റെ വെബ്‌സൈറ്റിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ യാത്രക്കാർക്ക് ഐ സി എയുടെ അംഗീകാരം ലഭിക്കും. ഇത് എയർ ഇന്ത്യയുടെ വ്യവസ്ഥയല്ലെന്നും യുഎഇയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിയന്ത്രണമാണെന്നും എയർലൈൻ വ്യക്തമാക്കിയതായി  ഗൾഫ് ന്യൂസ് റിപോർട് ചെയ്തു. 

രണ്ട് ദിവസം മുൻപാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും പ്രവാസികൾ യുഎഇയിലേക്ക് മടങ്ങുന്നത്. നിരവധി നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമാണ് എയർ ലൈൻ കമ്പനികളും അധികൃതരും ഏർപ്പെടുത്തുന്നത്. പല കാര്യങ്ങളിലും സംശയം നിലനിൽക്കുന്നതിനാൽ നിരവധി പ്രവാസികൾ എയർപോർടുകളിൽ കഷ്ടപ്പെടുകയാണ്. 

ക്യു ആർ കോഡ് ഉൾപെടെ നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപോർട് എല്ലാ യാത്രക്കാരും കൈവശം സൂക്ഷിക്കേണ്ടതാണ്. ഇതിനായി എയർപോർടുകളിൽ തന്നെ ലാബുകൾ റാപിഡ് പിസിആർ ടെസ്റ്റുകൾ നടത്തുന്നുണ്ട്. 

SUMMARY: Air Inda a later clarified to Gulf News that the information is not a prerequisite of Air India but a regulation of Civil Aviation authorities in UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia