പൊതുമാപ്പ് :ഇന്ത്യക്കാരുടെ ഫീസ് നിരക്ക് തീരുമാനം വൈകും

 


പൊതുമാപ്പ് :ഇന്ത്യക്കാരുടെ ഫീസ് നിരക്ക് തീരുമാനം വൈകും
ദുബായ്: യുഎഇയില്‍ നിന്ന് പൊതുമാപ്പ് കാലയളവില്‍  മടങ്ങുന്ന ഇന്ത്യക്കാര്‍ നല്‍കേണ്ട വിവിധ ഫീസ് നിരക്ക് കുറയ്ക്കുന്ന തീരുമാനം വൈകും. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് അറിയിപ്പുകളൊന്നുംലഭിച്ചിട്ടില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ ലോകേഷ് പറഞ്ഞു.മലയാളികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്തുതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

223 ഇന്ത്യക്കാരാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അപേക്ഷയുമായി എത്തിയത്. ഇതില്‍ ഭൂരിപഭാഗവും ആന്ധ്രയില്‍ നിന്നും ഉള്ളവരാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നവരില്‍ ഭൂരിഭാഗവും സ്വന്തം ചെലവില്‍ വിമാന ടിക്കറ്റ് എടുക്കാന്‍ ശേഷിയുള്ളവരാണെന്നും അംബാസിഡര്‍ പറഞ്ഞു. ഇതേസമയം, പൊതുമാപ്പ് നിലവില്‍വന്ന് ഒരാഴ്ച തികയുമ്പോഴും ഇന്ത്യക്കാര്‍ക്ക് ഏതെല്ലാം വിധത്തിലുള്ള സൗകര്യങ്ങളും സൗജന്യങ്ങളും അനുവദിക്കണം എന്നതിനെ കുറിച്ച് സര്‍ക്കാരോ എംബസിയോ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഔട്ട്പാസിനും മറ്റു സര്‍വ്വീസുകള്‍ക്കുമുള്ള ചാര്‍ജ്ജ് കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു.

അറുപത്തിയൊമ്പത് ദിര്‍ഹംമാത്രമാണ് ബിഎല്‍എസ്‌കേന്ദ്രങ്ങള്‍ ഈടാക്കേണ്ടതെങ്കിലും പലരും കൂടുതല്‍ വാങ്ങുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇതെല്ലാം വിവിധ സേവനങ്ങള്‍ക്കുള്ള ഫീസാണെന്നായിരുന്നു മറുപടി. മലയാളികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്നും ഒരു കത്തുപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എം.കെ ലോകേഷ് വ്യക്തമാക്കി.

Key Words:  Illegal Indian residents, UAE amnesty , Immigration, Legal action , Indian ambassador, UAE, M. K. Lokesh , Emergency Exit Certificate, Government of India, India Club ,Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia