ഹജ്ജ് 2012: 18 ലക്ഷം വിദേശികളെത്തും

 


 ഹജ്ജ് 2012: 18 ലക്ഷം വിദേശികളെത്തും
ജിദ്ദ:  ഈ വര്‍ഷത്തെ ഹജ്ജിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സൗദി ഭരണകൂടം. ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിനായി 18 ലക്ഷം വിദേശികള്‍ എത്തിച്ചേരുമെന്നുഹജ്ജ് കാര്യ മന്ത്രി ഡോക്ടര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ ഹജ്ജാര്‍ പറഞ്ഞു.

ചൊവ്വാഴ്ച മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ എത്തിച്ചേര്‍ന്ന് തുടങ്ങും.
ഇന്ത്യന്‍ ഹാജിമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന്  എംബസി വ്യക്തമാക്കി. 478 കെട്ടിടങ്ങളിലാണു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. താമസ സ്ഥലങ്ങളിലെ അവശ്യസാധനങ്ങള്‍ സൗജന്യമായി നല്‍കും. ബലി കര്‍മ്മത്തിനുള്ള കൂപ്പണുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലെറ്റ് അറിയിച്ചു.

ഹജ്ജ് മിഷനു മക്കയില്‍ പതിമൂന്നും മദീനയില്‍ അഞ്ചും ബ്രാഞ്ച് ഓഫിസുകളുണ്ടാകും. മക്കയില്‍ 50 കിടക്കകളുള്ള ആശുപത്രിയും  അസീസിയയില്‍ 30 കിടക്കകളുള്ള ആശുപത്രിയും പ്രവര്‍ത്തിക്കും.

SUMMARY:
More than 1.8 million foreign pilgrims were expected to perform Haj this year, Haj Minister Bandar Hajar announced recently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia