സൗദിയില്‍ ആരോഗ്യസ്ഥാപന ഉടമ സ്വദേശിയായിരിക്കണം; നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

 


റിയാദ്: (www.kvartha.com 22.01.2020) സൗദിയില്‍ ആരോഗ്യസ്ഥാപന ഉടമ സ്വദേശിയായിരിക്കണമെന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2003 ജനുവരി ആറ് മുതല്‍ രാജ്യത്ത് നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമാവലിയിലെ അനുഛേദം രണ്ടില്‍ ഖണ്ഡിക രണ്ടാണ് ഭേദഗതി വരുത്തിയത്.

സ്ഥാപനത്തിന്റെ ഉടമ സ്വദേശി ഡോകടറോ അല്ലെങ്കില്‍ സ്ഥാപനത്തിലെ മുഴുസമയ ജോലിക്കാരനോ ആയിരിക്കണമെന്നതാണ് പുതിയ നിബന്ധന. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ആരോഗ്യ കേന്ദ്ര ഉടമ ഡോക്ടറായിരിക്കുക, സ്വദേശിയായിരിക്കുക, ആരോഗ്യ കേന്ദ്രം ഏത് സ്പെഷ്യലൈസേഷ്യനാണോ അതെ സ്പെഷ്യലൈസേഷന്‍ ബിരുദമുള്ള ഡോക്ടറായിരിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുക, മുഴുസമയ ജോലിക്കാരനായിരിക്കുക എന്നീ നിബന്ധനകള്‍ അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

സൗദിയില്‍ ആരോഗ്യസ്ഥാപന ഉടമ സ്വദേശിയായിരിക്കണം; നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Riyadh, News, Gulf, World, Health, Law, Ownership of private health institutions, excepting hospitals, will be for Saudis only
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia