മുങ്ങിമരണത്തില്‍ നിന്നും രക്ഷപ്പെട്ട ഒന്നരവയസുകാരിയെ ഉപേക്ഷിച്ച് പാക് കുടുംബം കടന്നുകളഞ്ഞു

 


ഷാര്‍ജ: മുങ്ങിമരണത്തില്‍ നിന്നും രക്ഷപ്പെട്ട ഒന്നര വയസുകാരിയെ ആശുപത്രിയിലുപേക്ഷിച്ച് പാക് കുടുംബം കടന്നുകളഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ മസ്തിഷ്‌ക്കത്തിന് പരിക്കേറ്റിരുന്നു. നവംബര്‍ 20ന് തന്റെ ഒന്നാം ജന്മദിനത്തിലാണ് ഖദീജയ്ക്ക് അപകടമുണ്ടായത്. വീടിനുള്ളിലെ ബാത്ത് ടബ്ബില്‍ വീണ ഖദീജയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മസ്തിഷ്‌കാഘാതം ദീര്‍ഘകാലം ഖദീജയെ അബോധാവസ്ഥയിലാക്കി. ഖദീജയുടെ അടുത്ത ബന്ധു പലപ്രാവശ്യം ആശുപത്രിയിലെത്തിയിരുന്നെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ പിന്നീട് എത്തിയില്ല.

മുങ്ങിമരണത്തില്‍ നിന്നും രക്ഷപ്പെട്ട ഒന്നരവയസുകാരിയെ ഉപേക്ഷിച്ച് പാക് കുടുംബം കടന്നുകളഞ്ഞുഒരിക്കല്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുവാണ് ഖദീജയുടെ മാതാപിതാക്കള്‍ നാടുവിട്ടതായി ആശുപത്രി അധികൃതരെ അറിയിച്ചത്. പിന്നീട് ഇദ്ദേഹവും ആശുപത്രിയില്‍ വരാതെയായി. ഖദീജയുമായി ബന്ധമുള്ള ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ശ്രമം വിജയിച്ചിട്ടില്ല. അല്പം കൂടി കാത്തുനിന്ന ശേഷം കുട്ടിയെ സാമൂഹ്യ ക്ഷേമ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

SUMMARY: A Pakistani couple abandoned their 15-month-old daughter and left the UAE although the girl is still lying in hospital suffering from brain damage after she survived a drowning accident at home in Sharjah, a newspaper said on Wednesday.

Keywords: Gulf, Pakistani couple, Abandoned, Daughter,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia