പൊതുമാപ്പ്: പാക്കിസ്ഥാനികൾക്ക് സൗജന്യ ഔട്ട്പാസ്

 


പൊതുമാപ്പ്: പാക്കിസ്ഥാനികൾക്ക് സൗജന്യ ഔട്ട്പാസ്
ദുബൈ: യുഎഇയിൽ പൊതുമാപ്പിന് അപേക്ഷിക്കുന്ന പാക്കിസ്ഥാനികൾക്ക് സൗജന്യ ഔട്ട്പാസ് നൽകുമെന്ന് പാക് എംബസി അധികൃതർ വ്യക്തമാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട അപേക്ഷയിൽ ഈടാക്കുന്ന എല്ലാ ചാർജ്ജുകളും പാക് പൗരന്മാർക്ക് ഒഴിവാക്കിയതായി ജാമിൽ അഹമദ് ഖാൻ അറിയിച്ചു. ഫോട്ടോഗ്രാഫുകൾ, രേഖകളുടെ കോപ്പികൾ, ആപേക്ഷാ ഫോമുകൾ തുടങ്ങിയവയ്ക്കൊന്നും ചാർജ്ജുകൾ ഈടാക്കില്ല.

അറുപത് ദിവസം നീണ്ടുനിൽക്കുന്ന പൊതുമാപ്പ് ഡിസംബർ മൂന്നിനാണ് ആരംഭിച്ചത്. വിസ നിയമം ലംഘിച്ചവർക്കും പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരക്കാരെ പിഴയിൽ നിന്നും പ്രോസിക്യൂഷൻ നടപടികളിൽ നിന്നും മുക്തരാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

പൊതുമാപ്പിൽ രാജ്യം വിടുന്ന പാക് പൗരന്മാർക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള ചെറു ലോണുകൾ നൽകാനും എംബസി പദ്ധതിയിടുന്നുണ്ട്. യാത്രാചിലവ് കൈവശമില്ലാത്ത പാക് പൗരന്മാരെ നാട്ടിലെത്തിക്കാൻ പാക് മിഷനുകളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൊതുമാപ്പ് തുടങ്ങിയ ദിവസം ആകെ 50 അപേക്ഷകളാണ് ദുബൈയിലെ പാക് കോൺസുലേറ്റിൽ ലഭിച്ചത്. 2007ൽ 50,000വും 2003ൽ 25,000വും 1996ൽ 50,000 പേരുമാണ് പൊതുമാപ്പിൽ പാക്കിസ്ഥാനിലെത്തിയത്. ഇത് നാലാം തവണയാണ് യുഎഇ പൊതുമാപ്പ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 800 5111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

SUMMERY: Dubai: Illegal Pakistani residents applying for amnesty will not be charged for an outpass, the Pakistani ambassador to the UAE said.

Keywords: Gulf, UAE, Amnesty, Pakistan, Out pass, Free, Embassy, Illegal residents, Jamil Ahmad Khan, Charges, Free, Amnesty application, Waived
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia