യു എ ഇയില്‍ ഇന്ധനവില നിയന്ത്രണം നീക്കി

 


അബൂദാബി: (www.kvartha.com 24.07.2015) യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം നീക്കി. ആഗസ്റ്റ് ഒന്നു മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരികയെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഡീസലിന്റെയും പെട്രോളിന്റെയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിര്‍ത്തിയിരുന്നത്.

ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നല്‍കാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് നിയന്ത്രണം നീക്കിയതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയ് അറിയിച്ചു. പുതിയ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും  ആഗോള വില വിലയിരുത്തുന്നതിന് ഇന്ധന വില നിര്‍ണയ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ധന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി.ഇ.ഒ, എമിറേറ്റ്‌സ് നാഷണല്‍ ഓയല്‍ കമ്പനി (ഇനോക്) സി.ഇ.ഒ എന്നിവര്‍ അംഗങ്ങളായിരിക്കും.

എല്ലാ മാസവും 28ാം തീയതി സമിതി യോഗം ചേര്‍ന്ന് അടുത്തമാസത്തെ വില പ്രഖ്യാപിക്കും. ആഗോള ശരാശരി വിലയും വിതരണ കമ്പനികളുടെ പ്രവര്‍ത്തന ചെലവും അടിസ്ഥാനമാക്കിയുള്ള ആഗസ്റ്റിലെ ഇന്ധന വില അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  പുതിയ സമ്പ്രദായം വരുന്നതോടെ ഡീസലിന്റെ വില എല്ലാ എമിറേറ്റിലും ഒന്നായിരിക്കും.
നിലവിലെ അന്താരാഷ്ട്ര വില പരിഗണിക്കുമ്പോള്‍ ഡീസല്‍ വില കുറയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇത് വ്യവസായം, ഷിപ്പിങ്, ചരക്ക് കടത്ത് തുടങ്ങിയ നിരവധി സുപ്രധാന മേഖലകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുകയും അതുവഴി സമ്പദ്ഘടനക്ക് ഉത്തേജനമാവുകയും ചെയ്യും. യു.എ.ഇയിലെ ശരാശരി വരുമാനത്തില്‍ പെട്രോള്‍ വില മൂന്ന്‌നാലു ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ ജീവിതച്ചെലവില്‍ പുതിയ തീരുമാനം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ല.
യു എ ഇയില്‍ ഇന്ധനവില നിയന്ത്രണം നീക്കി


Also Read:
കുപ്രസിദ്ധ വാഹന മോഷ്ടാവ് ഷാനു അറസ്റ്റില്‍

Keywords:  Petrol price deregulation: Will more UAE commuters use public transport,  Protection, Minister, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia