ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; കുവൈത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ തൊഴിലാളികളെ തിരിച്ചയക്കാതെ ഫിലിപ്പീന്‍സ്
Jan 20, 2020, 14:13 IST
കുവൈത്ത് സിറ്റി: (www.kvartha.com 20.01.2020) ക്രിസ്മസ് അവധിക്ക് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ തൊഴിലാളികളെ ഫിലിപ്പീന്‍സ്
തിരിച്ചയക്കുന്നില്ലെന്ന് വിവരം. കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ജനുവരി 15 മുതല്‍ കുവൈത്തിലേക്ക് പുതിയ റിക്രൂട്‌മെന്റ് ഉണ്ടാകില്ലെന്ന് ഫിലിപ്പൈന്‍സ് വ്യക്തമമാക്കിയിരുന്നു.
തൊഴിലാളിയുടെ മരണവുമായി ബന്ധപെട്ടു കുവൈത്തിന്റെ മറുപടി തൃപ്തികരമല്ലായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികളെ അയക്കുന്നത് വിലക്കി കൊണ്ട് ഫിലിപ്പൈന്‍സ് ലേബര്‍ സെക്രട്ടറി ഉത്തരവിറക്കിയത്. അവധിക്ക് നാട്ടിലുള്ള തൊഴിലാളികള്‍ക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിന് തടമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവധിക്ക് വന്ന അവിദഗ്ധ തൊഴിലാളികളെ തിരികെ വരാന്‍ അനുവദിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പ്രയാസങ്ങളില്ലാതെ കുവൈത്തില്‍ ജോലി ചെയ്തിരുന്ന നിരവധി ഫിലിപ്പീനി തൊഴിലാളികള്‍ അവധിക്കു നാട്ടില്‍ പോയി തിരികെ വരാനാകാതെ പ്രയാസപ്പെടുന്നതായാണ് വിവരം ഒട്ടേറെ പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചു. പുതുതായി ഗാര്‍ഹികത്തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, വിദഗ്ധ തൊഴിലാളികള്‍, പ്രഫഷനലുകള്‍ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് തൊഴിലാളികളെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Killed, Report, Philippines imposes total ban on sending workers to Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.