Hajj 2022 | ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി ശുഭ്രവസ്ത്രധാരികൾ ഒഴുകുന്നു; ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പ്രഭാഷണം നിർവഹിക്കും; ഭക്തിസാന്ദ്രമായി പുണ്യസ്ഥലം
Jul 8, 2022, 10:21 IST
മക്ക: (www.kvartha.com) ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫയിലെ സംഗമത്തിനായി വിശ്വാസികളുടെ ഒഴുക്ക്. വെള്ളിയാഴ്ചയും അറഫ ദിനവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കോവിഡ് രണ്ട് വർഷമായി എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീർഥാടനത്തിനാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്.
ഏകദേശം 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള മിന താഴ്‌വരയിലെ ക്യാംപുകളിൽ വ്യാഴാഴ്ച രാത്രി ചിലവഴിച്ചു. വെള്ളിയാഴ്ച പുലർചെ മുതൽ പ്രവാചകൻ മുഹമ്മദ് നബി അന്തിമ പ്രഭാഷണം നടത്തിയ അറഫ പർവതത്തിലേക്ക് വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
അറഫയിലെ നമിറ മസ്‌ജിദിൽ ഉച്ചക്ക് പ്രവാചകന്റെ ചരിത്രപരമായ അറഫ പ്രഭാഷണത്തെ ഓർമിപ്പിക്കുന്ന പ്രസംഗത്തോടെ സംഗമത്തിന് തുടക്കമാവും. സഊദി അറേബ്യയിലെ മുതിർന്ന പണ്ഡിതസഭ അംഗം ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുക. തുടർന്ന് ളുഹർ, അസർ നിസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും.
പിന്നീട് വൈകീട്ട് വരെ പ്രാർഥനകൾ കൊണ്ട് അറഫ മുഖരിതമാവും.സൂര്യാസ്തമയത്തിനുശേഷം അവർ അറഫയ്ക്കും മിനയ്ക്കും ഇടയിലുള്ള മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ തങ്ങിയശേഷം പുലര്‍ചെ ജംറകളിൽ എറിയാനുള്ള ചെറിയ കല്ലുകള്‍ പെറുക്കി മുസ്ദലിഫയില്‍നിന്ന് തിരിച്ച് മിനായിലെത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.