സാങ്കേതിക വിദ്യയിൽ ആർജിച്ച അനുഭവ സമ്പത്ത് പ്രവാസികൾക്ക് പുതിയ വരുമാന മാർഗങ്ങൾ കണ്ടത്താൻ സഹായകമാവുമെന്ന് പി കെ അൻവർ നഹ

 


ദുബൈ: (www.kvartha.com 02.08.2021) പ്രവാസികൾ ആർജിച്ച സാങ്കേതിക വിജ്ഞാനം അവരെ വിജയിത്തിലേക്കെത്തിക്കാൻ സഹായകമാവുമെന്ന് യുഎഇ കെഎംസിസി ജനറൽ സെക്രടറി പി കെ അൻവർ നഹ പറഞ്ഞു. സാങ്കേതികവിദ്യകൾ തൊഴിലിടങ്ങളിലേക്ക് കടന്നുകയറുന്നത് ഏറ്റവുമധികം നേരിൽ അനുഭവിച്ചവരാണ് പ്രവാസികൾ.

സാങ്കേതിക വിദ്യയിൽ ആർജിച്ച അനുഭവ സമ്പത്ത് പ്രവാസികൾക്ക് പുതിയ വരുമാന മാർഗങ്ങൾ കണ്ടത്താൻ സഹായകമാവുമെന്ന് പി കെ അൻവർ നഹ
 

ഈ അനുഭവ സമ്പത്ത് കൈമുതലാക്കിയാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാവും. പ്രവാസലോകത്ത് തുടരാൻ ആഗ്രഹിക്കുന്നവർ നവലോകത്തിനൊപ്പം സഞ്ചരിക്കണം. പുതിയ തൊഴിലുകളും പുതുമയേറിയ മേഖലകളുമെല്ലാം സാങ്കേതികമുന്നേറ്റങ്ങൾ വഴി സംജാതമാവുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമിറ്റി സംഘടിപ്പിച്ച 'ദി വേവ് ലീഡേഴ്‌സ് കോൺക്ലേവ്- 2021' സിംപോസിയത്തിൽ 'പ്രവാസ ലോക പരിണാമം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായിയും യു എ ഇ കെഎംസിസി അഡ്വൈസറി ബോർഡ് വൈസ് ചെയർമാനുമായ യഹ്‌യ തളങ്കര ഉദ്‌ഘാടനം ചെയ്‌തു. ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.

നിസാർ തളങ്കര, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യപ്പാടി, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ സംസാരിച്ചു. 'ദുബൈ കെ എം സി സിയുടെ അത്യാഹിത സേവനങ്ങൾ' എന്ന വിഷയത്തിൽ ഡിസീസ് കെയർ ജനറൽ കൺവീനർ ഇബ്രാഹിം ബെരിക്ക ക്ലാസെടുത്തു.

ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, നൂറുദ്ദീൻ, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ നാലാം വാതുക്കൽ, ജനറൽ സെക്രടറി റഊഫ് കെ ജി എൻ, ഓർഗനൈസിംഗ് സെക്രടറി സിദ്ദീഖ്, ആരിഫ് ചെരുമ്പ, യൂസഫ് ഷേണി, സൈഫുദ്ദീൻ മൊഗ്രാൽ, തൃക്കരിപ്പൂർ മണ്ഡലം സെക്രടറി റശീദ് പടന്ന, അസീസ് കമാലിയ, ഹാരിസ് ബ്രദേഴ്‌സ്, അസ്‌കർ ചൂരി, ഖലീൽ ചൗക്കി, നാസർ പാലക്കൊച്ചി, സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, റഊഫ് അറന്തോട്, സിദ്ദീഖ് കുമ്പഡാജെ സംബന്ധിച്ചു.

സുബൈർ അബ്ദുല്ല, മുനീഫ്, ശാഫി ചെർക്കള, ഉപ്പി കല്ലങ്കൈ, സഫ്‌വാൻ അണങ്കൂർ, ഐ പി എം ഇബ്രാഹിം, വോളന്റീയർ അംഗങ്ങളായ ശാഫി കണ്ണൂർ, കബീർ വയനാട് നേതൃത്വം നൽകി. സകരിയ ദാരിമി പ്രാർഥന നടത്തി. ആക്ടിങ് ജനറൽ സെക്രടറി സിദ്ദീഖ് ചൗക്കി സ്വാഗതവും ട്രഷറർ സത്താർ ആലംപാടി നന്ദിയും പറഞ്ഞു.

Keywords:  Dubai, UAE, Gulf, KMCC, News, World, Technology, PK Anwar Naha says experience in technology can help expatriates to find new sources of income.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia