BAPS Temple | അബൂദബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിൽ പ്രാണപ്രതിഷ്ഠ; ഉദ്ഘാടനം വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും; പ്രത്യേക പൂജകൾ 21 വരെ

 


/ ഖാസിം ഉടുമ്പുന്തല

അബൂദബി: (KVARTHA) എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബൂദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം വഹിക്കുന്നത്.

BAPS Temple | അബൂദബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിൽ പ്രാണപ്രതിഷ്ഠ; ഉദ്ഘാടനം വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും; പ്രത്യേക പൂജകൾ 21 വരെ

ദുബൈ-അബുദബി ഹൈവേയില്‍ അബു മറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍കല്ലും വെളള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിൽ സജ്ജമാക്കിയ ക്ഷേത്രത്തിൽ രാവിലെ പ്രാണപ്രതിഷ്ഠ നടക്കും. വൈകിട്ട് 4.30ന് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. ഉദ്ഘാടനത്തിനു മുന്നോടിയായി തുടങ്ങിയ വിശ്വ സംവാദിത മഹാ യജ്ഞം ഉൾപ്പെടെ പ്രത്യേക പൂജകൾ 21 വരെ തുടരും.

ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജ് കർമങ്ങൾക്കു നേതൃത്വം നൽകും. രജിസ്റ്റർ ചെയ്തവർക്ക് 18 മുതലും യുഎഇയിലുള്ളവർക്ക് മാർച്ച് മുതലുമാണ് പ്രവേശനം. ക്ഷേത്ര സന്ദർശനത്തിന് ബിഎപിഎസ് ഹിന്ദു മന്ദിർ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി സ്മാർട്ട് ആപ് വഴിയോ റജിസ്റ്റർ ചെയ്യണം.

Keywords: News, World, BAPS Hindu Temple, PM Modi, UAE News, Inauguration, PM Modi to inaugurate BAPS Hindu Temple in Abu Dhabi today.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia