അസ്ഥി അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലും അര്‍ബുദം പടര്‍ന്നു; തുടയെല്ലിനു പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കട്ടിലില്‍ നിന്നും എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥ; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ഗുരുതരമായ സ്തനാര്‍ബുദം ബാധിച്ച രോഗിയെ സാധാരണ നിലയിലെത്തിച്ച് ദുബൈ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

 


ദുബൈ: (www.kvartha.com 28.11.2019) അസ്ഥി അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലും അര്‍ബുദം പടര്‍ന്നു. തുടയെല്ലിനു പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കട്ടിലില്‍ നിന്നും എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ഗുരുതര അര്‍ബുദം ബാധിച്ച രോഗിയെ സാധാരണ നിലയിലെത്തിച്ച് ദുബൈ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രി (ഐഎംഎച്ച്) അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ഗുരുതര അര്‍ബുദം ബാധിച്ച 50 വയസുകാരിയെയാണ് ഡോക്ടര്‍മാര്‍ തിരികെ സാധാരണ ജീവിതത്തിലെത്തിച്ചത്. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രോഗിയുടെ അസ്ഥി അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലും അര്‍ബുദം പടര്‍ന്നിരുന്നു.

അസ്ഥി അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലും അര്‍ബുദം പടര്‍ന്നു; തുടയെല്ലിനു പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കട്ടിലില്‍ നിന്നും എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥ; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ഗുരുതരമായ സ്തനാര്‍ബുദം ബാധിച്ച രോഗിയെ സാധാരണ നിലയിലെത്തിച്ച് ദുബൈ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

തുടയെല്ലിനു പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രോഗിക്ക് കട്ടിലില്‍ നിന്നു എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെ എല്ല് രോഗ വിദഗ്ധനായ ഡോ. ഇഹാബ് ഷെഹാത്തയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് നാലു ദിവസത്തിനകം രോഗിയെ നടക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തിച്ചതായി അധികൃതര്‍ പറഞ്ഞു.
ഏറെ അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ സാഹസികമായിരുന്നുവെന്ന് ഡോ ഇഹാബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ ഗ്രോവറും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Press  meet held Dubai I M H hospital,Dubai, News, Health, Health & Fitness, Press meet, Cancer, Doctor, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia