ചുട്ടുപൊള്ളുന്ന സഹാറാ മരുഭൂമിയില്‍ പൃഥ്വിരാജ്; 'ആടുജീവിതം' വീഡിയോ പങ്കുവച്ച് താരം

 



ജോര്‍ദാന്‍ : (www.kvartha.com 05.04.2022) പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന 'ആടുജീവിതം'. സിനിമയുടെ ചിത്രീകരണ ഫോടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

അള്‍ജീരിയയില്‍ 40 ദിവസം ചിത്രീകരണമുണ്ടാകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. മാര്‍ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ മാത്രമാകും പൃഥ്വിരാജ് തിരിച്ചെത്തുക. ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസി സിനിമയാക്കുന്നത്.

ചുട്ടുപൊള്ളുന്ന സഹാറാ മരുഭൂമിയില്‍ പൃഥ്വിരാജ്; 'ആടുജീവിതം' വീഡിയോ പങ്കുവച്ച് താരം


'നജീബ്' എന്ന കഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. 

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദാനിലെ ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ് 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.



Keywords:  News, World, International, Gulf, Entertainment, Cinema, Business, Finance, Prithviraj Starrer again resumes 'Aadujeevitham' video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia