ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം

 


ദോഹ: (www.kvartha.com 04.02.2020) ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ യുവതിക്ക് അടിയന്തിര ചികിത്സ നല്‍കുകയും ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ പ്രസവിക്കുകയും ചെയ്തു.

തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം

തായ്ലാന്‍ഡ് സ്വദേശിയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Keywords:  Qatar Airways, Young lady delivered during flight, Doha, News, Pregnant Woman, Child, Passenger, Flight, Kolkata, Hospital, Treatment, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia