Expatriate Died | കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്വറില്‍ കടലില്‍ മുങ്ങിമരിച്ചു

 



ദോഹ: (www.kvartha.com) പ്രവാസി മലയാളി യുവാവ് ഖത്വറില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പരിയങ്ങാട് തടയില്‍ അസീസിന്റെ മകന്‍ അന്‍സില്‍ (29) ആണ് അല്‍ വക്‌റയിലെ കടലില്‍ മുങ്ങി മരിച്ചത്.

അബൂഹമൂറിലെ വിലാ മാര്‍ട് ജീവനക്കാരനായ അന്‍സില്‍ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ് ഹമദ് മെഡികല്‍ കോര്‍പറേഷനില്‍ മൃതദേഹം കണ്ടെത്തിയത്. 

അല്‍ വക്‌റ കടലില്‍ അപകടത്തില്‍ പെട്ടതിന് പിന്നാലെ, ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ആളെ തിരിച്ചറിയാതെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റുകയയായിരുന്നു. ഇതിനിടയിലാണ് സുഹൃത്തുക്കളും കെഎംസിസി പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തില്‍ ഹമദ് ആശുപത്രി മോര്‍ചറിയിലെ മൃതദേഹം അന്‍സിലിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 

Expatriate Died | കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്വറില്‍ കടലില്‍ മുങ്ങിമരിച്ചു


തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഖത്വര്‍ എയര്‍ വേസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫാത്വിമ ശബാന. മകള്‍: ആഈശ റെന. മാതാവ്: അസ്മ. സഹോദരന്‍: അഫ്‌സല്‍

Keywords:  News,World,international,Doha,Qatar,Gulf,Death,Sea,Dead Body, Qatar: Expatriate Malayali youth drowned in sea 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia