ദോഹ: രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ഥാനിയെ സ്മരിച്ചുകൊണ്ട് ഖത്തര്‍ ദേശീയ ദിനാഘോഷം വര്‍ണാഭമായി. ചരിത്രത്തിന്റെയും സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രൗഢിയും തനിമയും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദേശീയദിനം ആഘോഷിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ വ്യത്യസ്ത വേദികളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്ന കോര്‍ണിഷ് തീരത്ത് ഇന്ന് രാവിലെ 7.30ന് നടന്ന ദേശീയദിന പരേഡില്‍ പട്ടാളക്കാരും വിദ്യാര്‍ത്ഥികളുമടക്കം പതിനായിരങ്ങള്‍ അണിനിരന്നു. രാജ്യത്തെ പ്രധാനതെരുവുകളും കെട്ടിടങ്ങളും കൊടിതോരണങ്ങളാലും വര്‍ണവിളക്കുകളാലും അലങ്കരിച്ചിട്ടുണ്ട്. കോര്‍ണിഷിന്റെ ആകാശത്ത് പരമ്പരാഗത രീതിയില്‍ അലങ്കരിച്ച ഇരുപത് ബോട്ടുകള്‍സൃഷ്ടിക്കുന്ന ലേസര്‍ വര്‍ണവെളിച്ചമാണ് മറ്റൊരു പരിപാടി. വൈകിട്ട് 5.30 മുതല്‍ 7.30 വരെയും രാത്രി 8.15 മുതല്‍ 11.15 വരെയും രണ്ട് ഷോകളായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി എട്ട് മണിക്ക് കോര്‍ണിഷില്‍ കരിമരുന്ന് പ്രകടനവും നടക്കും.

Keywords: Qatar, National Day, Doha, Gulf, Celebration,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.