ദേശീയ ദിനം ആഘോഷിക്കാന്‍ ഖത്തര്‍ ഒരുങ്ങി

 


ദേശീയ ദിനം ആഘോഷിക്കാന്‍ ഖത്തര്‍ ഒരുങ്ങി
ദോഹ: വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളോടെ ദേശീയ ദിനം ആഘോഷിക്കാന്‍ ഖത്തര്‍ ഒരുങ്ങി. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം. ആഘോഷ പരിപാടികള്‍ക്കായി ഖത്തറിലെ മുഴുവന്‍ നഗരങ്ങളും ദേശീയ പതാകയും അമീറിന്റെ ചിത്രങ്ങളുമായി അലങ്കരിച്ചിട്ടുണ്ട്.
ആഘോഷങങളുടെ ഭാഗമായി പ്രധാന പരിപാടികള്‍ നടക്കുന്നത് കോര്‍ണീഷിലാണ്. കോര്‍ണീഷ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഈന്തപ്പനകള്‍ പാനൂസ് വിളക്കുകള്‍കൊണ്ടു അലങ്കരിച്ചിട്ടുണ്ട്. ഖത്തറിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടുക്കിടക്കുന്ന പാനൂസ് വിളക്കുകള്‍ ആഘോഷങ്ങളെ വര്‍ണാഭമാക്കും. ആയിരങ്ങള്‍ക്കുള്ള ഇരിപ്പിടം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ദേശീയ ദിനത്തില്‍ അണിയാനായി പ്രത്യേകം സജ്ജമാക്കിയ ഷാളുകള്‍, തൊപ്പികള്‍ തുടങ്ങിയവയുടെ വില്‍പ്പന പൊടിപ്പൊടിക്കുന്നുണ്ട്. കൂറ്റന്‍ പോസ്റ്ററുകളും പതാകകളും സ്ഥാപിച്ച് ദേശീയ ദിനത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഖത്തര്‍ ജനത. ഖത്തര്‍ മന്ത്രാലയങ്ങളിലും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലുമെല്ലാം സൗജന്യമായി ഖത്തര്‍ പതാക വിതരണം ചെയ്യുന്നുണ്ട്.
റുലൈ പാര്‍ക്കിന് സമീപം കൂറ്റന്‍ കൂടാരങ്ങള്‍ സ്ഥാപിച്ച് ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് സംഘാടകര്‍. സൈനീക പരേഡിനോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങളുടെ പരിശീലനം എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും നടക്കുന്നുണ്ട്.
1873 ല്‍ ശൈഖ് മുഹമ്മദ് ബിന്‍താനിയുടെ പിന്‍ഗാമിയായി മകന്‍ ശൈഖ് ജാസിം അധികാരമേറ്റ ദിനമാണ് ഡിസംബര്‍ 18. ആധുനിക ഖത്തറിന്റെ സ്ഥാപകനാണ് ശൈഖ് ജാസിം. വിവിധ വംശങ്ങളായി തമ്മില്‍ പോരടിച്ചിരുന്ന ഖത്തര്‍ ജനതയെ ദേശീയമായി സംഘടിപ്പിക്കുകയും അതുവഴി പുതിയ ഖത്തര്‍ കെട്ടിപ്പടുക്കുകയും ചെയ്തത് ജാസിമാണ്. അതിനാല്‍ ഖത്തറിലെ ജനത ഏറ്റവും വലിയ ആഘോഷ ദിനമായിട്ടാണ് ദേശീയ ദിനത്തെ കാണുന്നത്.

Keywords: Qatar, Gulf, National Day, Doha, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia