ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നിയമങ്ങൾ പ്രഖ്യാപിച്ച് ഖത്വർ
Aug 2, 2021, 21:18 IST
ദോഹ: (www.kvartha.com 02.08.2021) ഇന്ത്യയടക്കം ആറോളം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഖത്വർ. ആഗസ്ത് രണ്ട് മുതൽ രാജ്യത്തെത്തുന്നവർക്ക് രണ്ട് ദിവസം ഹോടെലുകളിൽ ക്വറന്റൈൻ നിര്ബന്ധമാക്കിയാണ് പുതിയ നിയമം. ബംഗ്ലാദേശ്, ഇന്ത്യ, നേപാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ഈ നിയമം. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് മുക്തരായവർക്കും ഇത് ബാധകമാണ്.
ഖത്വറിലെത്തി രണ്ടാം ദിവസം പിസിആർ ടെസ്റ്റ് ഉണ്ടായിരിക്കും. നെഗറ്റീവ് ഫലം കിട്ടുന്നവർക്ക് ക്വറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. അതേസമയം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് പത്ത് ദിവസം ക്വറന്റൈനിൽ കഴിയണം.
എയർപോർട്ട് പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയാൽ മെഡിക്കൽ ടീമിന്റെ നിർദേശാനുസരണം ആയിരിക്കും കാര്യങ്ങൾ. ഖത്വർ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ പുറത്തിറക്കിയത്.
ഖത്വറിൽ 2.7 മില്യൺ ജനങ്ങളാണുള്ളത്. ഇതിൽ 2.3 മില്യൺ പേരും പ്രവാസികളാണ്. ഡിസംബർ 23 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ചിരുന്നു.
SUMMARY: Passengers vaccinated or recovered from COVID-19 in the state of Qatar, are allowed to take PCR test results on the second day and the quarantine period will end after obtaining a negative PCR test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.