Helpline Numbers | ഖത്വര്‍ ലോകകപ്: ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഒരുക്കി എംബസി

 



ദോഹ: (www.kvartha.com) കാല്‍പ്പന്തിന്റെ മഹാമേളയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്വര്‍. ഇതിനിടെ ലോകകപിനെത്തുന്ന ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പര്‍ ക്രമീകരിച്ചിരിക്കുകയാണ് ഇന്‍ഡ്യന്‍ എംബസി. 

അടിയന്തര ഘട്ടങ്ങളില്‍ ലോകകപിനെത്തുന്ന ഇന്‍ഡ്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. വാട്‌സ് ആപ് മുഖേനയും ഇന്‍ഡ്യക്കാര്‍ക്ക് ഈ നമ്പറുകളില്‍ സഹായം തേടാം. 

അടിയന്തരഘട്ടങ്ങളില്‍ 999 നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഖത്തര്‍ പൊലീസിന്റെ സഹായം തേടാവുന്നതാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക് പേജുകള്‍ കൃത്യമായി പിന്തുടരണമെന്നും വിശദാംശങ്ങള്‍ ഇന്‍ഡ്യന്‍ എംബസിയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലികേഷനിലും ലഭ്യമായിരിക്കുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

Helpline Numbers | ഖത്വര്‍ ലോകകപ്: ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഒരുക്കി എംബസി


അതേസമയം ഡിസംബര്‍ രണ്ടു മുതല്‍ മാച് ടികറ്റ് ഇല്ലാത്തവര്‍ക്കും ഖത്വറിലെത്താന്‍ അവസരമുണ്ട്. ലോകകപിനോട് അനുബന്ധിച്ച് ഖത്വര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച് ടികറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ലോകകപ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. 

ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്വറിലേക്ക് യാത്ര ചെയ്യേണ്ടത്. ടികറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച് ടികറ്റ് നിര്‍ബന്ധമാണ്. 

നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ് റൗന്‍ഡ് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടികറ്റില്ലാത്തവര്‍ക്കും ഖത്വറിലേക്ക് പോകാന്‍ അവസരം ലഭിക്കുക.

Keywords: News,World,international,Gulf,Doha,Qatar,Top-Headlines,Trending,Sports,FIFA-World-Cup-2022, Qatar World Cup; Indian Embassy arranged helpline numbers for Indian fans  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia