ദുബൈ: ബിപാഷ ബസു-ഇമ്രാന്‍ ഹഷ്മി ജോഡികളുടെ റാസ് 3 ദുബായില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പായി. ദുബായിലെ പ്രമുഖ വിതരണകമ്പനിയായ വോക്സ് സിനിമ ഇ-മെയിലിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ദുബൈ മാളിലും മറീന മാളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന റിയല്‍ സിനിമാസും റാസ് 3 ദുബൈയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെന്‍സര്‍ഷിപ്പ് സംബന്ധിച്ച തര്‍ക്കമാണ് റാസ് 3യുടെ ദുബൈ റിലീസിംഗ് മുടക്കിയത്.
ദുബൈയിലെ മറ്റൊരു വിതരണകമ്പനിയായ ഗ്രാന്‍ഡ് സിനിമാസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍സര്‍ഷിപ്പ് സംബന്ധിച്ച തര്‍ക്കമാകാം റാസ് 3 പ്രദര്‍ശിപ്പിക്കാത്തതിന് കാരണമെന്ന് ഇവരും വ്യക്തമാക്കുന്നു. എന്നാല്‍ തര്‍ക്കമുണ്ടായിരിക്കുന്നത് ഇന്ത്യയിലാണോ ദുബൈയിലാണോ എന്ന് വ്യക്തമല്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.
ബോളീവുഡില്‍ ഇതുവരെ ചിത്രീകരിച്ചിട്ടുള്ള ത്രിഡി ചിത്രങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് റാസ് 3. യുഎഇയില്‍ റാസ് 3യുടെ പ്രചരണാര്‍ത്ഥം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിപാഷ ബസു, ഇമ്രാന്‍ ഹഷ്മി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദുബൈ സന്ദര്‍ശിച്ചത്.

SUMMERY: Bipasha Basu-Emraan Hashmi starrer ‘Raaz 3’ will not be released in Dubai. Official from Vox Cinema, a leading movie showcaser in Dubai, confirmed via e-mail that the movie will not be screened in Dubai. “’Raaz 3’ (Hindi) is not releasing,” it read.
Keywords: Bollywood, Entertainment, Gulf, Dubai, Raaz 3, Bipasha Basu, Emraan Hashmi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.