Farewell | നീണ്ടകാലത്തെ പ്രവാസത്തിൽ നിന്നും രാധാകൃഷ്ണൻ മടങ്ങുന്നു, നജ്‌റാനിൽ ഒഐസിസിയുടെ ഗംഭീര യാത്രയയപ്പ്

 
radhakrishnan honored by oicc najran on his return after 23
radhakrishnan honored by oicc najran on his return after 23

Photo: Arranged

● കമ്മിറ്റി പ്രസിഡന്റ് എം.കെ ഷാക്കിർ കോടശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● ഒഐസിസി നജ്‌റാൻ കമ്മിറ്റിയുടെ സ്നേഹോപഹാരം സമ്മാനിച്ചു.

നജ്‌റാൻ: (KVARTHA) രണ്ട് പതിറ്റാണ്ടുകാലം നജ്‌റാനിൽ പ്രവാസ ജീവിതം നയിച്ച രാധാകൃഷ്ണൻ (ബാബു) നാട്ടിലേക്ക് മടങ്ങുന്നു. ഒരു സ്വകാര്യ കമ്പനിയിൽ 23 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണൻ ഒഐസിസി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഒഐസിസി നജ്‌റാൻ കമ്മിറ്റി രാധാകൃഷ്ണന് ഗംഭീര യാത്രയപ്പ് നൽകി ആദരിച്ചു. കമ്മിറ്റി പ്രസിഡന്റ് എം.കെ ഷാക്കിർ കോടശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഒഐസിസി നജ്‌റാൻ കമ്മിറ്റിയുടെ സജീവ പ്രവർത്തകനായി സേവനം ചെയ്ത രാധാകൃഷ്ണൻ എപ്പോഴും സംഘടനയ്ക്ക് വേണ്ടി സമർപ്പിച്ചിരുന്നു. ഒ ഐ സി സി നജ്‌റാൻ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് എം.കെ ഷാക്കിർ കോടശേരിയും സെക്രട്ടറി ടി എൽ അരുൺ കുമാറും ചേർന്ന് നൽകി. യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ രാധാകൃഷ്ണന് വരുംകാലം സന്തോഷകരമായിരിക്കട്ടെ എന്ന് ആശംസിച്ചു.

ചടങ്ങിൽ  ട്രഷറർ തുളസീധരൻ തിരുവനന്തപുരം, ക്രിസ്റ്റിൻരാജ്, അലോഷിയസ്, സുരേഷ് കൊല്ലം, രാഹുൽ ബാബു, വി പി റാഷിദ്‌ എന്നിവർ സംബന്ധിച്ചു.

#RadhaKrishnan #OICC #NajranFarewell #KeralaDiaspora #IndianExpatriates #CommunityEvent

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia