തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്ക ഹറം പളളിയില്‍ 100 വാതിലുകള്‍ തുറന്നു
Apr 7, 2022, 10:00 IST
മക്ക: (www.kvartha.com 07.04.2022) തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്കയിലെ ഹറം പളളിയില്‍ കൂടുതല്‍ വാതിലുകള്‍ തുറന്നു. 100 പുതിയ വാതിലുകളാണ് തുറന്നത്. റമദാനില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകള്‍ തുറന്നതെന്ന് സഊദി അറേബ്യ അറിയിച്ചു.
തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട് ചെയ്തതായും അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യപരവും സുരക്ഷിതവുമായി പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനുളള സാഹചര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
റമദാനില്‍ തറാവീഹ് നമസ്‌കാരത്തിനായി ഹറം പളളിയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാര്‍ഥനകള്‍ നടത്താന്‍ മക്കയില്‍ അനുമതിയായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.