ദുബൈ: (www.kvartha.com) ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ച റംസാന്‍ വ്രതം ആരംഭിക്കും. ഷാര്‍ജ പ്ലാനറ്റേറിയം ജനറല്‍ സൂപ്പര്‍വൈസര്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കിയതാണിത്. ചൊവ്വാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച വ്രതത്തിന് തുടക്കം കുറിക്കും.
സൗദി അറേബ്യയ്ക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ ഒന്നായി കണക്കാക്കി വ്രതം തുടങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വ്രതമാസക്കാലം ജോലി സമയങ്ങളില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
ദൈര്‍ഘ്യമേറിയ വ്രതദിനങ്ങളാണ് വരാനിരിക്കുന്നത്. യുഎഇയില്‍ 15 മണിക്കൂര്‍ 15 മിനിറ്റ് വരെ വ്രതം അനുഷ്ഠിക്കേണ്ടി വരും. എന്നാല്‍ റമസാന്‍ മാസം അവസാനമാകുമ്പോഴേക്കും ഇത് 15 മണിക്കൂര്‍ അഞ്ച് മിനിറ്റ് വരെയായി ചുരുങ്ങും. ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ വ്രതദിനം ഡെന്‍മാര്‍ക്കിലായിരിക്കും. 21 മണിക്കൂറാണ് ഇവിടത്തെ വിശ്വാസികള്‍ ഇത്തവണ നോമ്പ് അനുഷ്ഠിക്കേണ്ടി വരിക.

Keywords : Gulf, Dubai, Ramadan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.