കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരുണ്യ രംഗത്ത് മത്സരത്തിന് വരണം: പി. ഉബൈദുല്ല എം.എല്‍.എ
Sep 13, 2015, 11:03 IST
ദുബൈ: (www.kvartha.com 13.09.2015) നാള്‍ക്ക് നാല്‍പതു വട്ടം പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ നില്‍ക്കുകയും അതെ സമയം മുസ്ലീം ലീഗ് പാവങ്ങള്‍ക്ക് വേണ്ടി കാരുണ്യ ഭവനങ്ങളും സി.എച്ച് സെന്ററുകളും നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സാമ്പത്തിക ഉറവിടം അന്വഷിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരുണ്യ പ്രവര്‍ത്തനത്തില്‍ മുസ്ലീം ലീഗിനോട് മത്സരിക്കാന്‍ രംഗത്തിറങ്ങണമെന്ന് പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ദുബൈ മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ 'കെയര്‍ മലപ്പുറം' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മുഖമാണ് കെ.എം.സി.സി. ഏതു വികസന കാര്യത്തിനേയും വര്‍ഗീയവല്‍ക്കരിക്കുന്നത് നമ്മുടെ നാടിന് ആപത്താണെന്നും അത് നമ്മുടെ നാട്ടില്‍ വര്‍ഗീയ ശക്തികള്‍ക്കു വിത്ത് പാകാന്‍ അവസരം സൃഷ്ട്ടിക്കും. ബി.ജെ.പിയും ഇടതുപക്ഷ പാര്‍ട്ടികളും അവരവരുടെ പാര്‍ട്ടികളില്‍ ന്യൂനപക്ഷ സെല്ലുകള്‍ രൂപീകരിക്കുക വഴി 1948ല്‍ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് പറഞ്ഞത് ശരിവെക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അസീസ് കൂരി ആധ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍എക്കുള്ള ഉപഹാരം ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടിയും ഡോ. ഹരിദാസിനുള്ള ഉപഹാരം പി.ഉബൈദുല്ല എം.എല്‍.എയും നല്‍കി.
വി.പി അഹ് മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം സി.എച്ച് സെന്ററിന്റെ പുതിയ കമ്മിറ്റിയെ ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഉമ്മര്‍ ആവയില്‍ പ്രഖ്യാപിച്ചു. 'കെയര്‍ മലപ്പുറം' പദ്ധതിയെ കുറിച്ച് അഡ്വ. യസീദ് വിശദീകരിച്ചു. അജ്മാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മജീദ് പന്തലൂര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.സി ഇസ്മാഈല്‍, ആര്‍.ശുക്കൂര്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, കെ.എം ജമാലുദ്ദീന്‍, കെ.പി.പി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹാര്‍ മൊറയൂര്‍ സ്വാഗതവും നജ്മുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു. ജാഫര്‍ വണ്ടൂര്‍ ഖിറാഅത്ത് നടത്തി.
Keywords: KMCC, MLA, Inauguration, Gulf, Dubai, Kerala, Malappuram, CPM, Muslim, Reception to P.Ubaidulla MLA in Dubai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.