Found | ഒടുവിൽ സന്തോഷവാർത്ത! 4 ദിവസത്തെ നെഞ്ചിടിപ്പിന് വിരാമമിട്ട് മക്കയിൽ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തി

 
Rahima, a woman from Kannur, found safe near Haram in Mecca.
Rahima, a woman from Kannur, found safe near Haram in Mecca.

Photo Credit: Facebook/ Mujeeb Pookkoottur

● ഹറമിലെ തിരക്കിൽ പെട്ട് പോയതായിരുന്നു.
● സൗദി പൊലീസും മലയാളി സംഘടനകളും തിരച്ചിൽ നടത്തി.
● റഹീമയെ ഹറമിന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്.

മക്ക: (KVARTHA) നാല് ദിവസത്തെ നെഞ്ചിടിപ്പിന് വിരാമമിട്ട്, മക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തി കാണാതായ  കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയെ കണ്ടെത്തി. കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹീമ (60) യെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹറമിൽ ത്വവാഫ് ചെയ്ത ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ആൾത്തിരക്കിൽ റഹീമയെ കാണാതായിരുന്നു. റഹീമ ബഹ്‌റൈനിൽ നിന്നും മകനും മരുമകൾക്കുമൊപ്പമാണ് ഉംറയ്ക്ക് എത്തിയത്.

റഹീമയെ കാണാതായ ഉടൻ തന്നെ മകൻ ഫനിൽ ആസാദും ബഹ്‌റൈനിലെ പ്രവാസികളായ കുടുംബാംഗങ്ങളും മക്കയിലെ വിവിധ മലയാളി സംഘടനകളും ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചിരുന്നു. സൗദി പൊലീസും തിരച്ചിലിന് നേതൃത്വം നൽകി. മക്കയിലെ പ്രധാന മലയാളി സാമൂഹിക സംഘടനകളിലെ സന്നദ്ധപ്രവർത്തകർ ഹറമിലും പരിസരങ്ങളിലും ആശുപത്രികളിലുമെല്ലാം നേരിട്ടെത്തി അന്വേഷണം നടത്തി. 

ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിൻ്റെ സഹായവും തേടിയിരുന്നു. നാല് ദിവസത്തെ നീണ്ട തിരച്ചിലിന് ഒടുവിൽ റഹീമയെ കണ്ടെത്തിയെന്ന സന്തോഷവാർത്ത ചൊവ്വാഴ്ച പുലർച്ചയോടെയാണ് പുറത്തുവന്നത്. ഹറമിന് സമീപത്ത് വെച്ചാണ് റഹീമയെ കണ്ടെത്തിയത്. ആൾത്തിരക്കിൽ പെട്ടുപോയതായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

A 60-year-old woman from Kannur, India, who went missing during her Umrah pilgrimage in Mecca, has been found safe after a four-day search.

#Mecca, #MissingPerson, #Kannur, #Umrah, #SaudiArabia, #Relief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia