പാക് ഗായിക ടിന സാനി ദുബൈയില്‍

 


ദുബൈ: ഉര്‍ദ്ദു സംഗീതത്തേയും കവിതകളേയും സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പ്രശസ്ത പാക് ഗായിക ടിന സാനി ദുബൈയിലെത്തുന്നു. പ്രമുഖ കവികളായ റൂമി, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, ഫൈസ് അഹമ്മദ് ഫൈസ് എന്നിവരുടെ കവിതകളാണ് ടിന സാനി ആലപിക്കുന്നത്.

സെപ്റ്റംബര്‍ 27ന് ദുബൈയിലെ മൈദാന്‍ ഐമാക്‌സിലാണ് പരിപാടി നടക്കുന്നത്. ഇന്ത്യന്‍ സംഗീതജ്ഞനായ ഉസ്താദ് നിസാമുദ്ദീന്‍ ഖാന്‍ സാഹിബിന്റെ മകന്‍ ഉസ്താദ് റംസാന്‍ ഖാന്റെ ശിക്ഷണത്തിലൂടെ 1979ലാണ് ടിന സാനി സംഗീത ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് ഉസ്താദ് ചാന്ദ് അംരോവിയുടെ ശിക്ഷണത്തിലും ടിന സാനി സംഗീത ലോകം കീഴടക്കി.

പാക് ഗായിക ടിന സാനി ദുബൈയില്‍പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി വര്യന്‍ മൗലാന ജലാലുദ്ദീന്‍ റൂമിയുടെ ഉര്‍ദ്ദു ഭാഷയില്‍ രചിച്ച മത്‌നവി എന്ന കവിതാസമാഹാരത്തിലെ ചില ഏടുകള്‍ ടിന ആലപിക്കും. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ പ്രശസ്ത കവിതയായ ശിഖ് വ, ജവാബ്ഇശിഖ് വയും ടിന വേദിയില്‍ ആലപിക്കും. ടിന സാനിക്കൊപ്പം അദീല്‍ ഹാഷ്മിയും ചില കവിതകള്‍ ആലപിക്കുന്നതാണ്. വൈകിട്ട് 7 മുതല്‍ 8 വരെയാണ് ശ്രോതാക്കളെ ആനന്ദത്തിലാറാടിക്കുന്ന സംഗീത സന്ധ്യ.

SUMMARY: Dubai: Lovers of Urdu Music and poetry will get an opportunity to listen to famous Pakistani singer Tina Sani singing poetry by iconic poets, Rumi, Allama Mohammad Iqbal and Faiz Ahmed Faiz at a musical evening organised in Dubai.

Keywords: Gulf news, Dubai, Lovers, Urdu Music, Poetry, Opportunity, Listen, Famous Pakistani singer, Tina Sani, Singing, Poetry, Iconic poets, Rumi, Allama Mohammad Iqbal, Faiz Ahmed Faiz,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia