വീണ്ടും വ്യാജ വാര്‍ത്ത! മദീനയിലെ മസ്ജിദുന്നബവിയില്‍ പുതിയ ഇമാം സ്ഥാനമേറ്റുവെന്ന വാര്‍ത്ത തെറ്റ്

 


മക്ക: (www.kvartha.com 07/05/2015) മദീനയിലെ മസ്ജിദുന്നബവിയില്‍ പുതിയ ഇമാം സ്ഥാനമേറ്റുവെന്ന വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. അതില്‍ സത്യമില്ല. അങ്ങനെ പുതിയ ഇമാമിനെ ചുമതലപ്പെടുത്തിയാല്‍ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കും മസ്ജിദുന്നബവി വക്താവ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി അറിയിച്ചു.

തിങ്കളാഴ്ച ശെയ്ഖ് സയീദ് അല്‍ ദാഹ് മൗഷ് മസ്ജിദുന്നബവിയില്‍ പുതിയ ഇമാമായി സ്ഥാനമേറ്റുവെന്നായിരുന്നു വാര്‍ത്ത. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ കുറഞ്ഞ പക്ഷം അധികൃതരെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീണ്ടും വ്യാജ വാര്‍ത്ത! മദീനയിലെ മസ്ജിദുന്നബവിയില്‍ പുതിയ ഇമാം സ്ഥാനമേറ്റുവെന്ന വാര്‍ത്ത തെറ്റ്

SUMMARY: MAKKAH — Social media reports about the appointment of a new imam for the Prophet's Mosque in Madinah have been refuted by the organization responsible for its management.

Keywords: Saudi Arabia, Madina masjid nabawi, Imam, Prophet Mosque, Fake news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia