കൊറോണ പ്രതിരോധിക്കുന്നതില്‍ പരാജയം; കിംഗ് ഫഹദ് ഹോസ്പിറ്റലിലെ തലവന്മാര്‍ക്ക് സ്ഥാന ചലനം

 


ദമാം: ആശുപത്രിയിലെ ജോലിക്കാര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട കിംഗ് ഫഹദ് ആശുപത്രി ജനറല്‍ മാനേജറേയും അസിസ്റ്റന്റ് മാനേജറേയും തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ആരോഗ്യ മന്ത്രി ആദില്‍ ഫക്കീഹ് പ്രസ്താവിച്ചു.

നേരത്തേ കിംഗ് ഫഹദ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ വൈറസ് ബാധ മൂലം മരിക്കുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധിക്കുക്കയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ഉത്തരവാദിത്തം  പുലര്‍ത്തിയില്ലെങ്കില്‍ എന്തു കടുത്ത നടപടിയും സ്വീകരിക്കുമെന്നും ആദില്‍ ഫഖീഹ് പറഞ്ഞു.

കൊറോണ പ്രതിരോധിക്കുന്നതില്‍ പരാജയം; കിംഗ് ഫഹദ് ഹോസ്പിറ്റലിലെ തലവന്മാര്‍ക്ക് സ്ഥാന ചലനംകൊറോണ വൈറസ് ചികിത്സയുടെ മുഴുവന്‍ ചിലവും സൗദി ആരോഗ്യ മന്ത്രാലയം വഹിക്കുമെന്നും ഗവണ്മെന്റ് ആശുപത്രികളില്‍ ചികിത്സക്ക് സ്ഥലം മതിയാകാതെ വരികയാണെങ്കില്‍ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ചികിത്സക്കായി സമീപിക്കാമെന്നും മുഴുവന്‍ ചിലവും ഗവണ്മെന്റ് വഹിക്കുമെന്നും ജിദ്ദ ആരോഗ്യകാര്യ തലവന്‍ സാമി ബാ ദാവൂദ് അറിയിച്ചു.

അതേ സമയം ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:    Coronavirus, Gulf news, Riyadh, Saudi Arabia, Died, Sars-like virus, Hospital, King Fahad Hospital, Private Hospital, Treatment, Medicine, Filed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia