ഹജ്ജ് തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും: ഭീഷണിയുമായി ഇറാന്‍
Oct 1, 2015, 14:56 IST
ടെഹ്‌റാന്‍: (www.kvartha.com 01.10.2015) മിനാ ദുരന്തത്തില്‍ മരിച്ച ഇറാന്‍ തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമൈനി. ഇറാന്‍ ഹജ്ജ് രക്തസാക്ഷികളെ തിരിച്ച് നല്‍കുക എന്നത് സൗദി അധികൃതരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
നേവി ബിരുദധാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഖുമൈനി സൗദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 239 ഹജ്ജ് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ സൗദി തിരിച്ച് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇറാന്‍ ഹജ്ജ് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കാര്‍ഗോ വിമാനം അയക്കാമെന്ന ഇറാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം സൗദി അറേബ്യ തള്ളിയിരുന്നു. ഇത് ഇറാനെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്.
ദുരന്തം നടന്ന് ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും മരിച്ച മുഴുവന്‍ പേരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഖുമൈനി ആരോപിച്ചു. തിരിച്ചറിയാന്‍ കഴിയാത്തവരാകാം കാണാതായ ഇറാന്‍ തീര്‍ത്ഥാടകരെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Tehran: Iran’s Supreme Leader, Ayatollah Ali Khamenei threatened Saudi Arabia and asked Saudi Officials to return Iranian Hajj Martyrs or else face fierce reaction. Khamenei said that it is the duty of Saudi officials to return Iranian Hajj Martyrs.
Keywords: Saudi Arabia, Ayatollah Ali Khamenei , Iran, Mina tragedy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.