Expatriate Died | റിയാദില്‍ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 


റിയാദ്: (www.kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാന്‍ (58) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് സ്‌പോണ്‍സറുമായി റിയാദില്‍ നിന്ന് അല്‍-ഖര്‍ജിലേക്ക് പോകുന്ന വഴിയില്‍ എക്സിറ്റ് 15 ന് സമീപം വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

ഒപ്പമുണ്ടായുണ്ടായിരുന്ന സഊദി പൗരന്‍ അപകട സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈമാനെ അല്‍-ഖര്‍ജ് മിലിടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സുലൈമാന്‍ നാലു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

Expatriate Died | റിയാദില്‍ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പിതാവ്: ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: താഹിറ, ശിജിന, സുബ്ഹാന, ശഹീന്‍. മൃതദേഹം അല്‍-ഖര്‍ജില്‍ ഖബറടക്കുന്നതിന് വേണ്ട നടപടികള്‍ക്ക് അല്‍-ഖര്‍ജ് കെഎംസ.സി വെല്‍ഫെയര്‍ വിങ്ങും റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങും രംഗത്തുണ്ട്.

Keywords: Riyadh, News, Gulf, World, Top-Headlines, Treatment, Accident, Death, Riyadh: Malayali died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia