ഐ പി എലില്‍ പുതിയ റെകോഡുമായി രോഹിത് ശര്‍മ; കൊല്‍കത്തയ്‌ക്കെതിരെ 1000 റണ്‍സ്
Sep 23, 2021, 21:41 IST
അബൂദബി: (www.kvartha.com 23.09.2021) ഐ പി എലില്‍ അപൂര്‍വ റെകോഡ് സ്വന്തമാക്കി മുംബൈ ഇന്‍ഡ്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐ പി എലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെകോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.
പഞ്ചാബ് കിങ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറാണ് ഈ നേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്. കൊല്‍ക്കത്തയ്ക്കെതിരെ വാര്‍ണര്‍ 915 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബെന്‍ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 18 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ മുംബൈ ക്യാപ്റ്റന്‍ റെകോഡ് പുസ്തകത്തില്‍ ഇടം നേടിയത്. മത്സരത്തില്‍ 30 പന്തില്‍ 33 റണ്‍സെടുത്ത് രോഹിത് പുറത്തായി. കൊല്‍ക്കത്തയ്ക്കെതിരെ 29 മത്സരങ്ങളില്‍ നിന്ന് 1015 റണ്‍സാണ് രോഹിതിന്റെ അകൗണ്ടിലുള്ളത്. രണ്ട് തവണ സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബ് കിങ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറാണ് ഈ നേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്. കൊല്‍ക്കത്തയ്ക്കെതിരെ വാര്‍ണര്‍ 915 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബെന്‍ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്.
Keywords: Rohit becomes first player to score 1000 runs against single opposition, Abu Dhabi, News, IPL, Rohit Sharma, Record, Gulf, World, Sports, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.