രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് ചാകര സൗദി റിയാലിന് 18.086 രൂപ, ബഹ്‌റൈന്‍ ദിനാറിന് 180.03 രൂപ, കുവൈത്തി ദിനാറിന് 223.093 രൂപ, യുഎഇ ദിര്‍ഹത്തിന് 18.47 രൂപ

 


റിയാദ്:  (www.kvartha.com 18.11.2016) രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടഎ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഒപ്പം ഇന്ത്യയിലെ കറന്‍സി പ്രതിസന്ധിയും രൂപയുടെ വിലയിടിയാന്‍ കാരണമായി.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചു.
സൗദി, ഒമാന്‍, ഖത്തര്‍ റിയാല്‍, യുഎഇ ദിര്‍ഹം, കുവൈത്ത് ദിനാര്‍ ഏന്നീ കറന്‍സികള്‍ക്ക് ഉയര്‍ന്ന നിരക്കാണ് രൂപയുമായുള്ള വിനിമയത്തില്‍ ലഭിക്കുന്നത്. വ്യാഴാഴ്ച കഴിഞ്ഞ എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച ഒരു കുവൈത്തി ദിനാറിന് 223.093 രൂപയായി. സൗദി റിയാലിന് 18.086 രൂപയും ഒമാന്‍ റിയാലിന് 176.40 രൂപയും യുഎഇ ദിര്‍ഹത്തിന് 18.47 രൂപയും ഖത്തര്‍ റിയാലിന് 18.64 രൂപയായി ഉയര്‍ന്നു.

ഡോളറിന്റെ വില കൂടുന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും വരും ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് ചാകര സൗദി റിയാലിന് 18.086 രൂപ, ബഹ്‌റൈന്‍ ദിനാറിന് 180.03 രൂപ, കുവൈത്തി ദിനാറിന് 223.093 രൂപ, യുഎഇ ദിര്‍ഹത്തിന് 18.47 രൂപ

Keywords: Riyadh, Saudi Arabia, Rupees, NRI, Dollar, Riyal, Gulf, India, UAE, Oman, Bahrain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia