Meeting | വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളെകുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച ചെയ്തു
Sep 12, 2022, 20:20 IST
ജിദ്ദ: (www.kvartha.com) സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളെകുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുള്ള കത്തും മന്ത്രി ജയശങ്കര്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കൈമാറിയതായി സഊദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു. ജിദ്ദയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
Keywords: S Jaishankar Meets Saudi Crown Prince, Hands Over PM Modi's Written Message, Saudi Arabia, Meeting, Letter, Minister, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.