കുവൈത്തില്‍ ശക്തമായ മണല്‍ കൊടുംകാറ്റ്; വ്യോമ ഗതാഗത നിര്‍ത്തി വെച്ചു

 


കുവൈത്ത്: (www.kvartha.com 20/02/2015) മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് പടിഞ്ഞാറായി അടിച്ചു വീശുന്ന മണല്‍ കൊടുംകാറ്റ് പശ്ചിമ അതിര്‍ത്തി പ്രദേശമായ സാല്‍മിയില്‍ അടിച്ചു വീശിയതിനെ തുടര്‍ന്ന് അമീര്‍ ഉദ്ഘാടനം ചെയ്ത പൈതൃക ഗ്രാമത്തിലെ താല്‍ക്കാലിക ഷെഡുകള്‍ തകര്‍ന്നു. കാറ്റ് ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദൂരക്കാഴ്ച അരക്കിലോമീറ്റര്‍ ആയി താഴ്ന്നതിനാല്‍ വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്നു സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. വാഹനം ഓടിക്കുന്നവരോട് സൂക്ഷ്മത പാലിക്കുവാനും, സ്വദേശികളോടും വിദേശികളോടും താല്‍ക്കാലിക കെട്ടിടങ്ങള്‍ക്കും ഷെഡുകള്‍ക്കും ടെന്റുകള്‍ക്കും അരികില്‍ നിന്ന് അകന്നു നില്‍ക്കുവാനും പരമാവധി വീടുകളില്‍ തന്നെ കഴിയുവാനും  സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.

അടിയന്തിര സാഹചര്യത്തില്‍ 112 നമ്പറില്‍ ബന്ധപ്പെടുവാനും അവര്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കുവൈത്തില്‍ ശക്തമായ മണല്‍ കൊടുംകാറ്റ്; വ്യോമ ഗതാഗത  നിര്‍ത്തി വെച്ചു

Keywords : Kuwait, Gulf, Sand wind in Kuwait. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia