Accident | സൗദിയില്‍ വാഹനാപകടം; വയനാട് സ്വദേശികളായ 2 നഴ്സുമാരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം


● അല്‍ ഉലയില്‍നിന്ന് എകദേശം 150 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.
● മദീനയിലെ കാര്‍ഡിയാക് സെന്ററില്‍നിന്ന് അല്‍ ഉല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.
● മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
● മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.
റിയാദ്: (KVARTHA) സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വയനാട് സ്വദേശികളായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ച രണ്ടു മലയാളികളെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റു മൂന്നു പേര്‍ സ്വദേശികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മദീനയിലെ കാര്‍ഡിയാക് സെന്ററില്‍നിന്ന് അല്‍ ഉല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഇവര്‍. അല്‍ ഉലയില്‍നിന്ന് എകദേശം 150 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായ ടീന അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്നെത്തിയ പ്രതിശ്രുത വരനായ അഖില്‍ അലക്‌സിനൊപ്പം അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തില്‍ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞത്.
സൗദി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്‌സിന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്നും മദീന ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Tragic car accident in Saudi Arabia claimed five lives, including two nurses from Wayanad, Kerala. The accident occurred near Al Ula, resulting in the vehicles catching fire.
#SaudiAccident, #KeralaNurses, #TragicAccident, #Wayanad, #OverseasTragedy, #RoadAccident