കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സൗദി അറേബ്യയും ചൈനയും 265 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു

 


റിയാദ്: (www.kvartha.com 27.04.2020) കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സൗദി അറേബ്യയും ചൈനയും 265 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പോരാട്ടത്തിന് തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമായുള്ള ഈ കരാര്‍.

ഞായറാഴ്ച ഒപ്പുവച്ച 265 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഒമ്പതു മില്യണ്‍ കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും 500 സ്‌പെഷ്യലിസ്റ്റ് ടെക്‌നീഷ്യന്മാരും ആറ് ടെസ്റ്റ് ലബോറട്ടറികളും ചൈന സൗദി അറേബ്യയ്ക്ക് നല്‍കും. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ഒപ്പുവെച്ചതിന് സൗദി നെഗോഷ്യേറ്റിംഗ് ആന്‍ഡ് പര്‍ച്ചൈസിംഗ് ചെയര്‍മാന്‍ ഡോ. അബ്ദുല്ല അല്‍ റബിയയും ചൈനീസ് അംബാസഡര്‍ ചെന്‍ വെയ്ക്കിംഗും സാക്ഷ്യം വഹിച്ചു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സൗദി അറേബ്യയും ചൈനയും 265 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു

ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. സൗദിയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംഘം പരിശീലനം നല്‍കും. ദൈനംദിന പരിശോധനയ്ക്കും ഫീല്‍ഡ് പരിശോധനയ്ക്കുമാണ് ഇവരെ ഉപയോഗപ്പെടുത്തുക. എട്ടു മാസത്തിനുള്ളില്‍ സര്‍വം സജ്ജമാണെന്ന് സംഘം ഉറപ്പു വരുത്തും.

സൗദി ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് അതായത് ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ കൊവിഡ് പരിശോധന നടത്തുക. അതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ പരിശോധന പൂര്‍ത്തിയാക്കും. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.

അതിനിടെ സൗദി അറേബ്യയില്‍ ഞായറാഴ്ച 1,223 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 139 ആയി.

Keywords:  Saudi Arabia and China sign $265m deal to fight coronavirus, Riyadh, News, Health, Health & Fitness, Patient, Saudi Arabia, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia