World Cup | 2034ലെ ഫുട്ബോൾ ലോകകപിന് ആതിഥേയത്വം വഹിക്കാൻ സഊദി അറേബ്യ; ഖത്വറിന് പിന്നാലെ മറ്റൊരു ഗൾഫ് രാജ്യത്ത് കൂടി കാൽപന്ത് മാമാങ്കം വിരുന്നെത്തുന്ന ആവേശത്തിൽ പ്രവാസികൾ; 48 ടീമുകൾ പങ്കെടുക്കും; ആവശ്യം 14 സ്റ്റേഡിയങ്ങൾ; ഒരുക്കം തുടങ്ങി രാജ്യം
Oct 31, 2023, 23:07 IST
റിയാദ്: (KVARTHA) ഖത്വറിന് പിന്നാലെ മറ്റൊരു ഗൾഫ് രാജ്യത്ത് കൂടി ഫുട്‍ബോൾ ലോകകപ് വിരുന്നെത്തുന്നു. ഓസ്‌ട്രേലിയൻ ഫുട്ബോൾ ഫെഡറേഷൻ ലേലത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് 2034-ലെ ഫിഫ ലോകകപിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായത്. ഇതിനായി അപേക്ഷ സമര്‍പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആയിരുന്നു.
2034 ലോകകപിന് ആതിഥേയത്വം വഹിക്കാന്‍ ഏഷ്യ, ഓഷ്യാനിയ മേഖലകളില്‍ നിന്നാണ് ഫിഫ ഫുട്‌ബോള്‍ അസോസിയേഷനുകളെ ക്ഷണിച്ചത്. ഇതിൽ ഓസ്‌ട്രേലിയയും സൗദിയും മാത്രമാണ് മുന്നോട്ട് വന്നത്. ഓസ്‌ട്രേലിയ പിന്മാറിയതോടെ മത്സര രംഗത്തുള്ള ഏകരാജ്യമായ സഊദിക്ക് അവസരം ലഭിക്കുകയായിരുന്നു. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസിൽ ഉണ്ടാകും.
അതേസമയം, 2026 എഎഫ്‌സി വനിതാ ഏഷ്യാ കപും 2029 ക്ലബ് ലോകകപും സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. 2026ലെ ഫുട്ബോൾ ലോകകപ് അമേരികയും കാനഡയും മെക്സികോയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 2026 ലോകകപ്പ് വടക്കൻ അമേരികയിലെ കാനഡ, മെക്‌സികോ, യുഎസ് എന്നീ രാജ്യങ്ങളിലായാണ് നടക്കുക. മൊറോകോ, പോർചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് 2030 ലോകകപ്പിന്റെ പ്രധാന സംഘാടകർ. അർജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളും വേദിയൊരുക്കും.
നേരത്തെ, 2022 ലോകകപ് ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ സംഘടിപ്പിച്ചിരുന്നു. ഫിഫ ലോകകപിന് വേദിയായ പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണ് ഖത്വർ. സംഘാടന മികവ് കൊണ്ട് ഖത്വർ ലോകകപ് ഏറെ പ്രശംസ നേടിയിരുന്നു. ഖത്വറിന് പിന്നാലെ സഊദി അറേബ്യയിലും ഫുട്‍ബോൾ ലോകകപ് വരുന്നത് പ്രവാസികളിലും ആഹ്ലാദം പടർത്തി. ഇൻഡ്യയിൽ നിന്നടക്കം പ്രവാസികൾ ഏറെയുള്ള രാജ്യമാണ് സഊദി. ലോകകപ്, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം നിരവധി പ്രമുഖ ഫുട്ബോൾ താരങ്ങളെ ആഭ്യന്തര ലീഗിലേക്ക് കൊണ്ടുവരുന്നതിനും ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ വാങ്ങുന്നതിനും എൽഐവി ഗോൾഫ് ടൂർ ആരംഭിക്കുന്നതിനും ഇതിനകം തന്നെ വൻതുക ചിലവഴിച്ച് ആഗോള കായികരംഗത്ത് നിറസാന്നിധ്യമാകാനുള്ള സഊദി അറേബ്യയുടെ ശ്രമത്തിന്റെ മറ്റൊരു നേട്ടമാണ് ലോകകപ് ആതിഥേയത്വം ലഭിച്ചത്. 2027-ലെ ഏഷ്യൻ കപിനും സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ലോകകപിനായി ഉപയോഗിക്കാവുന്ന സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവൃത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് 14 സ്റ്റേഡിയങ്ങൾ ആവശ്യമാണെന്ന് ഫിഫയുടെ ലേലത്തിലെ രേഖകൾ വ്യക്തമാക്കുന്നു. 2034ൽ ഫിഫ ലോകകപിന് ആതിഥേയത്വം വഹിക്കുന്നത് ലോക കായികരംഗത്ത് മുൻനിര രാഷ്ട്രമാകാനുള്ള തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും രാജ്യത്തിന്റെ മാറ്റത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുമെന്നും സൗദി അറേബ്യയുടെ കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia, FIFA, World Cup, Sports, Saudi Arabia certain to host 2034 FIFA World Cup as Australia drops out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.