Discovered | സഊദിയില്‍ 2 പ്രകൃതിവാതക പാടശേഖരങ്ങള്‍ കണ്ടെത്തി; രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതിന് ഇത് സഹായിക്കുമെന്ന് ഊര്‍ജമന്ത്രി
Dec 2, 2022, 13:46 IST
ജിദ്ദ: (www.kvartha.com) സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഊദി അറേബ്യന്‍ ഓയില്‍ കംപനി (സഊദി അരാംകോ) ആണ് രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയത്. ഹുഫൂഫ് നഗരത്തില്‍നിന്ന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖവാര്‍ പാടത്തിന്റെ തെക്കുപടിഞ്ഞാറായാണ് 'അവ്താദ്' എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്.
മറ്റൊന്ന് ദഹ്റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ 'അല്‍-ദഹ്ന' പ്രകൃതിവാതക പാടമാണ്. രാജ്യത്തിന്റെ പ്രകൃതിവാതകശേഖരം ശക്തിപ്പെടുത്തുന്നതാണ് പുതിയ ഈ കണ്ടെത്തലുകളെന്ന് ഊര്‍മന്ത്രി വ്യക്തമാക്കി.
Keywords: News, Gulf, World, Top-Headlines, Minister, Saudi Arabia, Found, Saudi Arabia discovers 2 natural gas fields in eastern region.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.