Malayali Died | അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി സഊദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

 


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് തിരിച്ചെത്തിയ തൃശൂര്‍ ചേലക്കര സ്വദേശി ആസിഫിനെയാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കയില്‍ പിസിടി കംപനിയില്‍ ജോലിചെയ്തുവരുകയായിരുന്നു. രണ്ട് മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്.

ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ആസിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Malayali Died | അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി സഊദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

Keywords: Riyadh, News, Gulf, World, Found Dead, Death, Saudi Arabia, Police, Saudi Arabia: Expatriate found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia