പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി; സൗദിയില്‍ നിതാഖാത്ത് നടപ്പിലാക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചു
Dec 9, 2016, 17:37 IST
സൗദി: (www.kvartha.com 09.12.2016) സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്ന നിതാഖാത്തിന്റെ പുതിയ ഘട്ടം അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചു. ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന സന്തുലിത നിതാഖാത്താണ് നീട്ടിവെച്ചത്.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാരുള്‍പെടുന്ന നിരവധി പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. സൗദി സര്‍ക്കാര്‍ വിഭാവനം ചെയ്ത വിഷന്‍ 2030 പദ്ധതി പ്രകാരമാണ് സന്തുലിത നിതാഖാത്തിന് നടപ്പാക്കുന്നത്. നിതാഖാത്ത് നടപ്പിലാകുന്നതോടെ സൗദിയിലെ സ്ഥാപനങ്ങളുടേയെല്ലാം മുഖ്യ നടത്തിപ്പു ചുമതലകളില്‍ സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇപ്പോള്‍ നിതാഖാത്ത് നീട്ടിവെച്ചതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Keywords : Saudi Arabia, Gulf, Unemployment, Malayalees, Saudi Arabia extends nitaqat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.