Food Poison | റസ്റ്റോറന്റില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; റിയാദില്‍ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 28, 2024, 17:22 IST
റിയാദ്: (KVARTHA) റസ്റ്റോറന്റില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സഊദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലിയാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ആറ് പേര്‍ സുഖം പ്രാപിച്ചതായും രണ്ടുപേരെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്.
സംഭവത്തെ തുടര്‍ന്ന് ആരോപണമുയര്‍ന്ന റസ്റ്റോറന്റും അതിന്റെ ശാഖകളും റിയാദ് നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തുടര്‍ നടപടിക്രമങ്ങളും കൂടുതല്‍ കേസുകളും റിപോര്‍ട് ചെയ്യാതെ തടയാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു.
Keywords: News, Gulf, Health, Saudi Arabia News, Food Poison, Outbreak, Riyadh, Restaurant, 35 Persons, Hospital, Dubai News, Gulf News, Saudi Arabia: Food poisoning outbreak at Riyadh restaurant sends 35 to hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.