Obituary | നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേ പനിയും അസ്വസ്ഥതകളും; ഭര്‍ത്താവിനെ കാണാനും ഉംറ നിര്‍വഹിക്കാനുമായി സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ മലയാളി യുവതി നിര്യാതയായി

 


റിയാദ്: (www.kvartha.com) ഭര്‍ത്താവിനെ കാണാനും ഉംറ നിര്‍വഹിക്കാനുമായി സന്ദര്‍ശക വിസയില്‍ സഊദിയിലെ അബഹയില്‍ എത്തിയ മലയാളി യുവതി നിര്യാതയായി. അരീക്കോടിനടുത്ത് കടുങ്ങല്ലൂര്‍ വാച്ചാ പുറവന്‍ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകള്‍ മുഹ്സിന(32) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ഖമീസില്‍ തന്നെ മറവു ചെയ്യുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖമീസ് കെ എം സി സി ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്രാഹിം പട്ടാമ്പി അറിയിച്ചു. ജിസാനിലെ ദര്‍ബില്‍ പെട്രോള്‍ പമ്പ് മെയിന്റനന്‍സ് ജോലി ചെയ്യുന്ന എടവണ്ണപ്പാറ ചീക്കോട് മൂസ ഹര്‍ശാദാണ് ഭര്‍ത്താവ്. സഹോദരങ്ങള്‍ - ശബീര്‍, സുഹറാബി, ബുശ്റ, റശീദ.

ഇക്കഴിഞ്ഞ റമദാന്‍ പത്തിനാണ് മുഹ്സിന മക്കളായ മിഥുലാജ്, ആഈശ ഹന്ന, ഫാത്വിമ സുഹറ എന്നിവരുമൊത്ത് ജിസാന്‍ പ്രവിശ്യയിലെ ദര്‍ബില്‍ എത്തുന്നത്. നേരത്തെയും സന്ദര്‍ശക വിസയില്‍ സഊഡിയില്‍ എത്തിയിരുന്നെങ്കിലും മക്കള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

കുട്ടികളുടെ സ്‌കൂള്‍ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായ് ഖമീസിലെ ആശുപത്രിയില്‍ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടര്‍ന്ന് സഊദി ജര്‍മന്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സ്ട്രോക് വരികയും നില വഷളാവുകയും ചെയ്തു. ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലാംനാള്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. 

ഒ ഐ സി സി ദക്ഷിണ മേഖലാ പ്രസിഡണ്ടും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറുമായ അശ്റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ എം ഒ എചിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരവേ കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

Obituary | നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേ പനിയും അസ്വസ്ഥതകളും; ഭര്‍ത്താവിനെ കാണാനും ഉംറ നിര്‍വഹിക്കാനുമായി സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ മലയാളി യുവതി നിര്യാതയായി


Keywords:  News, World-News, World, Gulf-News, Saudi Arabia, Riyadh, Umrah, Obituary, Gulf, Saudi Arabia: Malayali expatriate woman died due to illness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia