സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കഴിഞ്ഞു; 6മരണം കൂടി; 150പേര്‍ രോഗമുക്തി നേടി
Apr 22, 2020, 16:22 IST
റിയാദ്: (www.kvartha.com 22.04.2020) സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കഴിഞ്ഞു. ചൊവ്വാഴ്ച 1,147പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോബാധിതരുടെ എണ്ണം 11,631 ആയി. ആറു പേര്‍ മരിക്കുകയും ചെയ്തു. മൊത്തം 109 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
150പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവര്‍ 1,640 ആയി. 9,882 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 82 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. രാജ്യത്തെ 70 പ്രദേശങ്ങളിലാണ് രോഗബാധ റപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മക്കയിലും മദീനയിലും നിന്നുള്ളവരാണ്.
ഇതില്‍ 76 ശതമാനവും ഫീല്‍ഡ് പരിശോധനയിലൂടെ കണ്ടെത്തിയതാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. ആളുകളെ അവരുടെ വീടുകളില്‍ പരിശോധനക്ക് വധേയമാക്കുന്നുണ്ട്. ഇതിനായി 150 മെഡിക്കല്‍ സംഘങ്ങള്‍ രാജ്യത്താകമാനം ഗ്രാമ നഗര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇതുവരെ 500,000 പേരെ പരിശോധനയ്ക്ക് വധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
Keywords: Saudi Arabia reports 1,147 new cases of coronavirus, Riyadh, News, Saudi Arabia, Health, Health & Fitness, Patient, Hospital, Treatment, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.